അബുദബി: പൊതുപരിപാടികളിലെ പ്രവേശനത്തിനുളള മാർഗനിദ്ദേശങ്ങള്‍ പുതുക്കി അബുദബി എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ കമ്മിറ്റി. വ്യാപാര-വിനോദ-കായിക പരിപാടികള്‍ക്കുളള പ്രവേശന മാനദണ്ഡങ്ങളിലാണ് മാറ്റം വരുത്തിയത്.
അല്‍ ഹോസന്‍ ആപ്പിലെ പച്ചനിറം, അതല്ലെങ്കില്‍ 96 മണിക്കൂറിനുളളില്‍ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം എന്നിവ പ്രവേശനത്തിന് നിർബന്ധം. പരിപാടിക്കെത്തുന്നവർ മാസ്ക് ധരിക്കണം. നിർദ്ദേശം ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.