'മുല്ലപ്പെരിയാറിൽ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ല': മന്ത്രി റോഷി അഗസ്റ്റിന്‍

'മുല്ലപ്പെരിയാറിൽ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ല': മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കേരളത്തിന്റെ ആവശ്യം മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം എന്നു തന്നെയാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് മന്ത്രി പറഞ്ഞു.അതിന് വേണ്ട ചർച്ചകൾ തമിഴ്നാടുമായി നടത്തുന്നുണ്ടെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ അണക്കെട്ടിന് 330 അടി താഴെ പുതിയ ഡാം നിർമിക്കുന്നതിനുള്ള പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തമിഴ്നാടിന്റെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടെന്ന് കേരളത്തിന് അഭിപ്രായമില്ല.
എന്നാൽ 136 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുമ്പോഴും തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിൽ ഒരു തുള്ളി പോലും കുറയ്ക്കണമെന്ന് പറയുന്നില്ല. തമിഴ്നാടുമായി ചർച്ച ചെയ്ത് കോടതിയ്ക്ക് പുറത്തുതന്നെ വിഷയം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.