ദുബായ്: യുഎഇയില്‍ നവംബർ മാസത്തിലെ പെട്രോള്‍ ഡീസല്‍ വില പ്രഖ്യാപിച്ചു. ഒക്ടോബർ മാസത്തില്‍ 2.60 ദിർഹം ആയിരുന്ന സൂപ്പർ 98 പെട്രോളിന് ഒരു ലിറ്ററിന് 2 ദിർഹം 80 ഫില്‍സായി. 2 ദിർഹം 49 ഫില്‍സായിരുന്ന സ്പെഷല്‍ 95 ന് നവംബറില്‍ 2 ദിർഹം 69 ഫില്‍സ് നല്‍കണം. ഇ പ്ലസ് 91 ന് 2 ദിർഹം 61 ഫില്‍സാണ് നിരക്ക്. നേരത്തെ ഇത് 2.42 ആയിരുന്നു.
ഡീസല്‍ നവംബറില്‍ ലിറ്ററിന് 2.81 ആയി.