ദുബായ്: ലോകത്തിലെ ഏറ്റും തിരക്കുളള വിമാനത്താവളമായി ദുബായ് വിമാനത്താവളത്തെ തിരഞ്ഞെടുത്തു. 13 ദശലക്ഷം യാത്രക്കാരാണ് ഈ വർഷത്തെ ആദ്യ ഏഴുമാസത്തില്‍ ദുബായ് വിമാനത്താവളത്തിലൂടെ കടന്ന് പോയത്. ലോകത്തെ തന്നെ സാമ്പത്തിക ഉണർവ്വിലേക്ക് നയിച്ചുകൊണ്ടാണ് എക്സ്പോ 2020 തുടരുന്നത്, ഇനിയും യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്‍റ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ്അല്‍ മക്തൂം പറഞ്ഞു.
വ്യോമയാന രഹസ്യാന്വേഷണ സ്ഥാപനമായ ഒഎജിയുടെ കണക്ക് അനുസരിച്ച് ദുബായ് വിമാനത്താവളം ഒന്നാം സ്ഥാനത്തും ആസ്റ്റർ ഡാം രണ്ടാം സ്ഥാനത്തുമാണ്.