കോട്ടയം: രണ്ട് ദിവസം മുന്‍പ് കാണാതായ വയോധികനെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റക്കര മാരാംകുഴിയില്‍ എം.എം മാത്യുവിന്റെ (70) മൃതദേഹമാണ് പുന്നത്തുറ പള്ളിക്കടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്.
ആറ്റില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ നാളെ വൈകുന്നേരം 4.30ന് മറ്റക്കര തിരുകുടുംബ ദേവാലയത്തിൽ വെച്ച് നടത്തപ്പെടും.
ഭാര്യ അന്നക്കുട്ടി മാത്യു കിച്ചേരി കുടുംബാംഗമാണ്. മക്കൾ: ജിതിൻ, ജിനു(അമേരിക്ക). മരുമക്കൾ: തെരേസ ജിതിൻ, റ്റിങ്കിൾ.