ദുബായ്: യുഎഇയില്‍ വരും ദിവസങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരിക്കും. മഞ്ഞ് രൂപപ്പെടാനുളള സാധ്യതയുണ്ട്. മലനിരകളില്‍ അന്തരീക്ഷ താപനില 14 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയേക്കാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.