അബുദബി: കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതല്‍ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സജീവമായി പങ്കാളികളായ ഫ്രണ്ട് ലൈന്‍ ഹീറോകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദ്ദേശപ്രകാരമാണ് നീക്കം.
കോവിഡ് കാലത്ത് മാതൃകാപരമായ പരിശ്രമങ്ങള്‍ നടത്തിയവ്യക്തികള്‍ക്കായിരിക്കും പരിഗണന. പൊതുജനാരോഗ്യം സംരക്ഷിക്കാനായി മുന്‍നിരയില്‍ നിന്നുപ്രവർത്തിച്ചവരെ ആദരിക്കുകയെന്നുളളതാണ് ലക്ഷ്യം