ദുബായ്: ലോകത്തെ നടുക്കിയ ഫ്രാൻസ് ബിഗ് ആക്രമണത്തെ ശക്തമായി അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ ,ഒമാൻ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു കൊണ്ട് രംഗത്തെത്തി. ഇത്തരത്തിലുള്ള തീവ്രവാദപ്രവർത്തനങ്ങൾ നിരാകരിക്കുന്നു എന്ന സൗദി വിദേശകാര്യ മന്ത്രാലയവും ഇത്തരം പ്രവർത്തനങ്ങളോട് ശക്തമായി അപലപിക്കുന്നു എന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.