തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. വി.എസിന്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുമെന്നാണ് വിവരം.
ഒക്ടോബര്‍ 20ന് അദ്ദേഹത്തിന്റെ 98ാം ജന്മദിനം ആയിരുന്നു. തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ വേലിക്കകത്ത് വീട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം പിണറായി സര്‍ക്കാരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയില്‍ ആ പദവി രാജിവെച്ചിരുന്നു. ആശുപത്രി വിട്ട ശേഷമുള്ള ദിവസങ്ങളില്‍ കിടക്കയില്‍ തന്നെ ആയിരുന്ന വി എസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.