പൂക്കളുടെ പറുദീസയിലേക്ക് വരൂ, സന്ദ‍ർശകരെ സ്വാഗതം ചെയ്ത് മിറക്കിള്‍ ഗാർഡനും

പൂക്കളുടെ പറുദീസയിലേക്ക് വരൂ, സന്ദ‍ർശകരെ സ്വാഗതം ചെയ്ത് മിറക്കിള്‍ ഗാർഡനും

ദുബായ്: പൂക്കളുടെ പറുദീസയെന്ന് വിശേഷിപ്പിക്കാവുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂന്തോട്ടമായ ദുബായ് മിറക്കിള്‍ ഗാർഡനും സന്ദർശകർക്ക് സ്വാഗതമോതി. 120 ലധികം ഇനങ്ങളിലുളള 150 ദശലക്ഷത്തിലധികം വർണാഭമായ പൂക്കളുടെ പ്രദർശനമാണ് മിറക്കിള്‍ ഗാർഡനില്‍ ഒരുക്കിയിരിക്കുന്നത്. ആരോഗ്യ സുരക്ഷ മുന്‍കരുതലുകള്‍ പാലിച്ചാണ് മിറക്കിള്‍ ഗാർഡന് സന്ദർശകർക്ക് പ്രവേശന അനുമതി നല്‍കിയിട്ടുളളത്.


വാരാന്ത്യ അവധിദിനങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 11 വരെ പാർക്ക് പ്രവർത്തിക്കും. മറ്റ് ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പ്രവർത്തന സമയം. 3 വയസിനു താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. 3 മുതല്‍ 12 വയസുവരെയുളള കുട്ടികള്‍ക്ക് 40 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അതിനുമുകളിലുളളവർക്ക് 55 ദിർഹം നല്‍കിയാല്‍ മിറക്കിള്‍ ഗാർഡനിലെ കാഴ്ചകള്‍ ആസ്വദിക്കാം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.