ദുബായ്: അവധിക്കാലം ചെലവഴിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും പറ്റിയ ലോകത്തിലെ തന്നെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് യുഎഇയിലെ രണ്ട് എമിറേറ്റുകളും. 'കമ്പയർദമാർക്കറ്റ്.കോം.എയു' നടത്തിയ പഠനപ്രകാരം മൂന്നാം സ്ഥാനത്താണ് അബുദബി. നാലാം സ്ഥാനത്ത് ദുബായും ഇടം പിടിച്ചു. വസ്തുവിന്‍റെ വിപണി വില, നാല് പേരടങ്ങുന്ന കുടുംബത്തിന് മാസം വേണ്ടിവരുന്ന ചെലവ്, ക്രിമിനല്‍ പശ്ചാത്തലം, കാലാവസ്ഥ, ഇതെല്ലാം അടിസ്ഥാനമാക്കിയായിരുന്നു പഠനം. സൂര്യവെളിച്ചത്തില്‍ കുളിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ട ഇടം ദുബായും അബുദബിയുമാണ്.
അന്താരാഷ്ട്ര നിലവാരത്തിലുളള സൗകര്യങ്ങളും ജീവിത നിലവാരവുമാണ് ഇരു നഗരങ്ങളേയും ലോകത്തിലെ സഞ്ചാര പ്രിയരുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. കുറ്റകൃത്യനിരക്ക് കുറഞ്ഞ സുരക്ഷിത നഗരവും അബുദബിയാണ്. നേരത്തെ ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളില്‍ രണ്ടാമതായി യുഎഇയെ തിരഞ്ഞെടുത്തിരുന്നു.