തൃശൂര്‍: നടന്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. മാള വലിയപറമ്പിലെ വീട്ടിലേക്കാണു പ്രതിഷേധം നടത്തിയത്. ബാരിക്കേഡ് വച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. യൂത്ത് കേണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്.
ജോജു മാപ്പു പറയണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കൊച്ചിയില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായ ഉടന്‍ തന്നെ ജോജുവിന്റെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ജോജുവിന്റെ വീടിനു സമീപത്തേക്കു പോകാന്‍ പ്രവര്‍ത്തകരെ പൊലീസ് അനുവദിച്ചിട്ടില്ല.