ദുബായ് : യു.എ.ഇയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി സഞ്ജയ് സുധീറിനെ നിയമിച്ചു. നിലവിലെ സ്ഥാനപതി പവന് കപൂര്‍ റഷ്യയിലെ അംബാസഡറായി ചാര്‍ജെടുക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ ഫോറിന് സര്‍വീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീര്‍ നിലവില്‍ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആണ്. വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഇദ്ദേഹം മുമ്പ് സിഡ്നിയിലെ കോണ്‍സുല്‍ ജനറലായും ജനീവ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലെ ഇന്ത്യയുടെ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷമാണ് സുധീര്‍ വിദേശ കാര്യ സര്‍വീസില്‍ അംഗമായത്.