'വെറുതേ ബ്ലാ ... ബ്ലാ അടിക്കേണ്ട'; കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ

'വെറുതേ ബ്ലാ ... ബ്ലാ അടിക്കേണ്ട'; കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ

ഗ്ലാസ്‌ഗോ: മനുഷ്യരാശിക്ക് വന്‍ ഭീഷണിയാകുന്ന കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ആഗോള നടപടികള്‍ മന്ദഗതിയിലാകുന്നതില്‍ രോഷം പ്രകടിപ്പിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍.

സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോക നേതാക്കളും ഉദ്യോഗസ്ഥരും നമ്മുടെ ഭാവിയെ ഗൗരവമായി കാണുന്നതായി അഭിനയിക്കുകയാണെന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ ആരോപിച്ചു. 'മാറ്റം ഉള്ളില്‍ നിന്ന് വരാന്‍ പോകുന്നില്ല, വെറുതേ ബ്ലാ... ബ്ലാ... ബ്ലാ... അടിക്കേണ്ട'- യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയെ വിമര്‍ശിച്ച് ഗ്രെറ്റ പറഞ്ഞു.

നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തകര്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നിടത്ത് നിന്ന് ക്ലൈഡ് നദിയുടെ എതിര്‍ കരയിലേക്ക് മാര്‍ച്ച് നടത്തി. 'ഞങ്ങള്‍ നിങ്ങളെ കാണുന്നുണ്ട്' എന്ന മുദ്രാവാക്യമുള്ള ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.

ആഗോളതാപനത്തിന്റെ ദുരിതം ഇതിനകം അനുഭവിക്കുന്നവരുടെ മുന്നില്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് ലോക നേതാക്കളോട് കെനിയന്‍ കാലാവസ്ഥാ പ്രവര്‍ത്തക എലിസബത്ത് വാതുറ്റി വികാരാധീനയായി ആവശ്യപ്പെട്ടു.

''ഞാന്‍ ഇവിടെ ഗ്ലാസ്‌ഗോയിലെ ഈ കോണ്‍ഫറന്‍സ് സെന്ററില്‍ സുഖമായി ഇരിക്കുമ്പോള്‍, എന്റെ രാജ്യത്തെ രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം പട്ടിണിയിലാണ്', എലിസബത്ത് വാതുറ്റി പറഞ്ഞു. തന്റെ രാജ്യമായ കെനിയയില്‍ വരള്‍ച്ച കാരണം പലരും ഭക്ഷണമില്ലാതെയാണ് ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.