'ഞാനായിരുന്നുവെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നു': നടനെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്

'ഞാനായിരുന്നുവെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നു': നടനെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്

കോട്ടയം: ഇന്ധന വിലവര്‍ദ്ധനവിനെതിരെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്.

സമരം ചെയ്യുന്ന കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ജോജു ജോര്‍ജ് ആരാണ് എന്നാണ് പി.സിയുടെ ചോദ്യം. അയാള്‍ക്കു കൂടി വേണ്ടിയല്ലേ അവര്‍ സമരം ചെയ്തത്. ഞാനായിരുന്നുവെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നു. അയാളെ കണ്ടാല്‍ കള്ളുകുടിയനെ പോലെയാണിരിക്കുന്നത്.

തിങ്കളാഴ്ച്ച പതിനൊന്നു മണി മുതല്‍ അരമണിക്കൂര്‍ സമരം നടത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. ഈ സമര സമയത്ത് തന്നെ എന്തിനാണ് ജോജു അവിടെ പോയത്. കോണ്‍ഗ്രസ് ആയതു കൊണ്ടാണ് ഷൈന്‍ ചെയ്യാന്‍ നോക്കിയത്. കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നെങ്കില്‍ ജോജു ആശുപത്രിയിലാകുമായിരുന്നുവെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

നാല് കാശ് കയ്യില്‍ വന്നപ്പോള്‍ എല്ലാം മറന്നുപോയോ. ഒരു സിനിമ നടനല്ലെ ഒന്നു ഷൈന്‍ ചെയ്തേക്കാം എന്ന് കരുതിക്കാണും. ജനപക്ഷത്തിന്റെ സമരത്തിലാണ് ഇതെല്ലാം ചെയ്തിരുന്നെങ്കിലും ജോജുവിനെ ആശുപത്രിയില്‍ കിടത്തിയേനെ എന്നും പി.സി ജോര്‍ജ് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.