മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടി; രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടി; രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. സ്പില്‍വേയിലെ രണ്ട് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.

നിലവില്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്ന ഷട്ടറും 60 സെന്റീമീറ്ററാക്കി കൂട്ടി. 138.95 ആണ് നിലവിലെ ജലനിരപ്പ്. രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം തമിഴ്നാടിന് നവംബര്‍ ഒന്ന് മുതല്‍ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്താം. തുലാവര്‍ഷം കണക്കിലെടുത്ത് ജലനിരപ്പ് 139.5 അടി എത്തിക്കാന്‍ തമിഴ്നാട് ശ്രമിക്കുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.