ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ല: മന്ത്രി കെ.രാധാകൃഷ്ണന്‍

ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ല: മന്ത്രി കെ.രാധാകൃഷ്ണന്‍

തിരുവനന്തപുരം: ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിശ്വാസികളെ തെറ്റിധരിപ്പിക്കാനും വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ക്ഷേത്ര സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും വ്യാജപ്രചാരണായുധമാക്കാന്‍ ശ്രമം നടന്നു. മുസരീസ് പൈതൃക പദ്ധതിയുടെ ഭാഗമായാണ് ക്ഷേത്ര സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിച്ചത്. 

ക്ഷേത്രത്തിന്റെ ഭാഗമായി താമസസൗകര്യത്തിനുള്ള കെട്ടിടത്തിന് 1.88 കോടി രൂപ നീക്കിവച്ചു. മുസരീസ് എന്ന പേരിനെ മുസ്ലിം എന്ന രീതിയില്‍ ദുരുപയോഗം ചെയ്താണ് വ്യാജപ്രചാരണത്തിന് ഉപയോഗിക്കുന്നത്. ക്ഷേത്രത്തെ മുസ്ലിങ്ങളുടെ കൈയിലെത്തിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പ്രചരിപ്പിക്കാനും മടിച്ചില്ല. ഇത്തരം രീതി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടിയായി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.