കര വ്യോമഗതാഗത മേഖലകളിലെ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച് ഒമാനും സൗദിയും

കര വ്യോമഗതാഗത മേഖലകളിലെ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച് ഒമാനും സൗദിയും

റിയാദ്: കര വ്യോമഗതാഗത മേഖലകളിലെ ധാരണാപത്രങ്ങളില്‍ ഒമാനും സൗദിയും ഒപ്പുവച്ചു. സൗദിയില്‍ വച്ച് നടന്ന കൂടികാഴ്ചയിലാണ് റോഡ് ഗതാഗത കരാറില്‍ ഒമാന്‍ ഗതാഗതവാര്‍ത്താ വിനിമയ വിവരസാേങ്കതിക മന്ത്രി എന്‍ജിനിയര്‍ സൈദ് ഹമൗദ് അല്‍മാവലിയും സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി എന്‍ജിനിയര്‍ സാലിഹ് നാസര്‍ അല്‍ജാസറും കരാറില്‍ ഒപ്പുവച്ചത്. വ്യോമ ഗതാഗത കരാറില്‍ ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ നൈഫ് അലി അല്‍ അബ്രിയും സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി പ്രസിഡന്‍റ് അബ്ദുല്‍ അസീസ് ദുലൈജുമാണ് ഒപ്പുവച്ചത്.

എഞ്ചിനീയർമാരുള്‍പ്പടെയുളള വിദഗ്ധർ, ടെക്നീഷ്യന്‍മാർ തുടങ്ങിയവരുടെ പരസ്പര സന്ദർശനം വർദ്ധിപ്പിക്കും. ഇരുരാജ്യങ്ങളും ശാസ്ത്രീയവും തൊഴില്‍പരവുമായ വിവരങ്ങളും പങ്കുവെയ്ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.