തിരുവനന്തപുരം : ആര്യനാട് ഈഞ്ചപുരയില്‍ കെഎസ്‌ആര്‍ടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
ഇന്ന് രാവിലെയാണ് സംഭവം. വെയിറ്റിങ് ഷെഡിൽ ബസ് കാത്തു നിന്നവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
ബസ് ഇടിച്ച് വെയിറ്റിങ് ഷെഡ് തകരുകയായിരുന്നു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിൽ മുതിർന്നയാളുടെ പരുക്കാണ് ഗുരുതരമെന്നാണ് പ്രാഥമിക വിവരം.
ബസ് പിന്നിലേക്കെടുത്തതാണ് അപകട കാരണം. സോമനായര്‍(65 ), വൃന്ദ (15), മിഥുന്‍(14), നിത്യ (13), ഗൗരിനന്ദന (18), വൈശാഖ് (14) എന്നിവര്‍ക്കാണ് പരിക്ക്. ഇതില്‍ സോമന്‍നായരുടേത് ഗുരുതര പരിക്കാണ്.