കുശലം ചോദിച്ചും ഡ്രംസില്‍ താളം പിടിച്ചും നരേന്ദ്ര മോഡി; പ്രധാന മന്ത്രിയുടെ മടക്കം ആഘോഷമാക്കി ഇന്ത്യന്‍ സമൂഹം

കുശലം ചോദിച്ചും ഡ്രംസില്‍ താളം പിടിച്ചും നരേന്ദ്ര മോഡി; പ്രധാന മന്ത്രിയുടെ മടക്കം ആഘോഷമാക്കി ഇന്ത്യന്‍ സമൂഹം

ഗ്ലാസ്‌ഗോ: സ്‌കോട്ട്‌ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തോട് സംവദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പ്
ഗ്ലാസ്‌ഗോയില്‍ വെച്ച് ഇന്ത്യന്‍ സമൂഹത്തോട് കുശലാന്വേഷണം നടത്തിയും ഡ്രംസില്‍ താളം പിടിച്ചുമാണ് മോഡി യാത്ര പറഞ്ഞത്. ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുത്തതിനു ശേഷം ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തിയത്.

പ്രധാനമന്ത്രിയെ കാണാനായി നിരവധിയാളുകളാണ് അദ്ദേഹം താമസിച്ച ഹോട്ടലിന് പുറത്തും വിമാനത്താവളത്തിലുമായി എത്തിയത്. ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രിക്ക് യാത്രയയപ്പ് നല്‍കുവാനായി നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു. ഹോട്ടലിന് വെളിയില്‍ കാത്തു നിന്ന കുട്ടികള്‍ അടക്കമുള്ളവരുമായി പ്രധാനമന്ത്രി സംസാരിച്ചു.

വിമാനത്താവളത്തില്‍ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ ഇന്ത്യക്കാര്‍ ഡ്രംസ് അടക്കം വായിച്ചാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തൊഴുകൈകളോടെ ഇവര്‍ക്ക് സമീപമെത്തിയ പ്രധാനമന്ത്രി അല്‍പനേരം അവര്‍ക്കൊപ്പം ചിലവഴിക്കുകയായിരുന്നു. തുടര്‍ന്നാണ് അവരുടെ ഡ്രംസില്‍ പ്രധാനമന്ത്രി താളം പിടിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.