ദുബായ്: യുഎഇയില്‍ ഇന്ന് 79 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 102 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 248337 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 3549 ആണ് സജീവ കോവിഡ് കേസുകള്‍. യുഎഇയില്‍ ഇതുവരെ 740136 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 734450 പേർ രോഗമുക്തി നേടി. 2137 മരണവും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 94.2 ദശലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.