ദുബായ്: യുഎഇ ഇന്ന് പതാക ദിനം ആഘോഷിച്ചു. യുഎഇ പ്രസിഡന്‍റായി ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ അധികാരമേറ്റതിന്‍റെ സ്മരണാർഥമാണ് പതാകദിനം ആഘോഷിക്കുന്നത്. രാവിലെ 11ന് സർക്കാർ, സ്വകാര്യ സ്ഥാപന ങ്ങളിലും സ്കൂളുകളിലും ദേശീയ പതാക ഉയർത്തി. വീഥികളെല്ലാം പതാകകളും കൊടി തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
എക്സ്പോയില്‍ പതാക ഉയർത്തി ഷെയ്ഖ് മുഹമ്മദ്
ദുബായ് എക്സ്പോ വേദിയില്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും പതാക ഉയർത്തി. അല്‍ വാസല്‍ പ്ലാസയിലാണ് പതാക ഉയർത്തിയത്.
ഷാർജ പുസ്തകോത്സവത്തിലും പതാക ദിനം
രാജ്യാന്തര പുസ്തകമേളയ്ക്ക് വേദിയാകുന്ന എക്സ്പോ സെന്‍ററിലും പതാക ദിനം ആഘോഷിച്ചു. പതാക ഉയർത്തുകയും മേള സന്ദർശിക്കാനെത്തുന്ന കുരുന്നുകള്‍ക്ക് പതാക വിതരണം ചെയ്യുകയും ചെയ്തു.