നവാഗതരെ സ്വാഗതം ചെയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡിപ്പാർട്മെന്റ്

നവാഗതരെ സ്വാഗതം ചെയ്ത് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡിപ്പാർട്മെന്റ്

സിപാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡിപ്പാർട്മെന്റിൽ 2021,-2023  എം.എ.ജെ.എം.സിയുടെ പുതിയ ബാച്ചിന്റെ ആരംഭവും അധ്യാപക - രക്ഷകർത്താക്കളുടെ ഓദ്യോഗിക സംഗമവും സംഘടിപ്പിച്ചു.


മാധ്യമ രംഗത്തെ പ്രഗത്ഭനും, മലയാള മനോരമയുടെ എഡിറ്റോറിയൽ ഇൻഫർമേഷൻ ഡസ്ക് ആൻഡ് പബ്ലിക് ഇൻഫർമേഷന്റെ ചീഫ് റിസ്സേർച്ചർ ടി പി വേണുഗോപാൽ കുട്ടികളുമായി സംവദിച്ചു. പുത്തൻ മാധ്യമ സംസ്കാരത്തെപറ്റിയും, മാധ്യമ ധർമത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡിപ്പാർട്മെന്റിന്റെ പ്രിൻസിപ്പൽ ഡോ. ലിജിമോൾ പി. ജേക്കബ് അധ്യക്ഷത വഹിച്ചുകൊണ്ട് രക്ഷകർത്താക്കളോട് സംസാരിച്ചു. അധ്യാപകരായ എ ആർ ഗിൽബർട്ട്, പ്രിയങ്ക പുരുഷോത്തമൻ, ഷെറിൻ. പി ഷാജി എന്നിവർ പ്രസംഗിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.