ദുബായ്: കോവിഡ് മുന്‍കരുതലായി നിർദ്ദേശിച്ചിരുന്ന സാമൂഹിക അകല ദൂരപരിധിയില്‍ ചിലയിടങ്ങളില്‍ ഇളവ് നല്കി ദുബായ്. ദുബായ് വിനോദസഞ്ചാര വാണിജ്യവകുപ്പിന്റെ സർക്കുലർ പ്രകാരം റസ്റ്ററന്റുകള്‍, കഫേകള്‍, ജിം, ഷോപ്പിംഗ് സെന്ററുകള്‍,ബീച്ചുകള്‍, പൊതു-വിനോദ പാർക്കുകള്‍,ഓഫീസുകളും പാർക്കുകളും- എന്നിവിടങ്ങളിലെല്ലാം സാമൂഹിക അകലം ഒരുമീറ്ററായി ചുരുക്കിയിട്ടുണ്ട്. നേരത്തെ ഇത് രണ്ട് മീറ്ററായിരുന്നു.