തിരുവനന്തപുരം: പി.എസ്.സി റിട്ടയേര്‍ഡ് ജോയിന്റ് സെക്രട്ടറി സണ്ണി നെറ്റാര്‍ നിര്യാതനായി. 91 വയസായിരുന്നു. സംസ്‌കാരം നാളെ (05/11/2021) രാവിലെ 10.30ന് പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.
ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. ഗ്ലോബല്‍ മീഡിയ സെല്ലിന്റെ ഇന്റര്‍സെഷന്‍ കോഓര്‍ഡിനേറ്റര്‍ ജോസ് ആന്റണിയുടെ ഭാര്യ പിതാവാണ്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സണ്ണി നെറ്റാര്‍ കോവിഡിനു തൊട്ടു മുന്‍പു വരെ പാളയം പള്ളിയിലെ ക്വയര്‍ ടീം മെമ്പറുമായിരുന്നു. സഹോദരങ്ങളോടൊപ്പം ചേര്‍ന്ന് ആകാശവാണിയില്‍ നെറ്റാര്‍സ് ക്വയര്‍ ഗ്രൂപ്പിലൂടെ ഇംഗ്ലീഷ് ഭക്തി ഗാനങ്ങള്‍ ആലപിച്ചിരുന്നു.
ഭാര്യ: പരേതയായ ജോസഫൈന്‍ നെറ്റാര്‍. മക്കള്‍: മേരി അലക്‌സാണ്ടര്‍, ശാന്തി ജോസ്, സോണിയ സാജന്‍, കരോള്‍ നെറ്റാര്‍. മരുമക്കള്‍: ജോസ് അലക്‌സാണ്ടര്‍, ജോസ് ആന്റണി, സാജന്‍ സോഫോണിയാസ്, ജെസി കരോള്‍.