വാതില്‍ തകര്‍ത്ത് ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുപോയി; മലക്കപ്പാറ സ്‌കൂളില്‍ കൂട്ടത്തോടെ കാട്ടാനകള്‍

 വാതില്‍ തകര്‍ത്ത് ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുപോയി; മലക്കപ്പാറ സ്‌കൂളില്‍ കൂട്ടത്തോടെ കാട്ടാനകള്‍

തൃശൂര്‍: മലക്കപ്പാറയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. സര്‍ക്കാര്‍ സ്‌ക്കൂളില്‍ കൂട്ടത്തോടെ എത്തിയ കാട്ടാനകള്‍ സ്‌റ്റോര്‍ റൂമിന്റെ വാതില്‍ തകര്‍ത്ത് അരിയടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടു പോയി.

കഴിഞ്ഞ ദിവസം മലക്കപ്പാറയില്‍ കാട്ടാന കച്ചവട സ്ഥാപനങ്ങള്‍ തകര്‍ത്തിരുന്നു. മലക്കപ്പാറ നടുപെരട്ട് മുത്തുമാരിയുടെ സ്റ്റേഷനറി, ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളാണ് കാട്ടാന തകര്‍ത്തത്. ഈ മേഖലയില്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം പതിവായിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.