കത്തി ഉപയോഗിച്ച് ജര്‍മ്മനിയിലെ ട്രെയിനില്‍ ആക്രമണം: പലര്‍ക്കും മുറിവേറ്റു; മൂന്ന് പേരുടെ പരിക്ക് ഗുരുതരം

കത്തി ഉപയോഗിച്ച് ജര്‍മ്മനിയിലെ ട്രെയിനില്‍ ആക്രമണം: പലര്‍ക്കും മുറിവേറ്റു; മൂന്ന് പേരുടെ പരിക്ക് ഗുരുതരം

ബെര്‍ലിന്‍ : ജര്‍മ്മനിയിലെ ബവേറിയയില്‍ അതിവേഗ ട്രെയിനിലെ യാത്രക്കാര്‍ക്കു നേരെ കത്തി ഉപയോഗിച്ച് ആക്രമണം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിനു പിന്നില്‍ തീവ്രവാദികളാണോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു.

അക്രമികള്‍ കത്തി ഉപയോഗിച്ച് കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.അതിവേഗ ട്രെയിന്‍ ബവേറിയന്‍ നഗരങ്ങളായ റെഗന്‍സ്ബര്‍ഗിനും ന്യൂറംബര്‍ഗിനും ഇടയില്‍ സഞ്ചരിക്കവേ ആയിരുന്നു സംഭവം. തുടര്‍ന്ന് ഈ പ്രദേശത്തുകൂടിയുള്ള ട്രെയിന്‍ സര്‍വ്വീസ് തല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ജൂണില്‍ സമാന രീതിയില്‍ കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.അഞ്ചു പേര്‍ക്ക് സാരമായ മുറിവുകളേറ്റു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.