മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചെറുനിലത്ത് ചാലിൽ അഗസ്റ്റിൻ അന്തരിച്ചു

മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചെറുനിലത്ത് ചാലിൽ അഗസ്റ്റിൻ അന്തരിച്ചു

കോട്ടയം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് രാമപുരം ചക്കാൻപുഴ ചെറുനിലത്ത് ചാലിൽ അഗസ്റ്റിൻ തോമസ് (78) നിര്യാതനായി. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ചക്കാമ്പുഴ ലോറെത്ത് മാതാ പള്ളി സെമിത്തേരിയില്‍ നടക്കും. അദ്ദേഹത്തിന്റെ പിതാവിന്റെ നിര്യാണത്തിൽ നിരവധി രാഷ്ട്രീയ പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. 

ഭാര്യ: ലീലാമ്മ (നിലമ്പൂർ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗം). മക്കൾ: റോഷി അഗസ്റ്റിൻ, റീന, റിജോഷ് അഗസ്റ്റിൻ. മരുമക്കൾ: റാണി റോഷി, ജോണി, ടിനു റിജോഷ്. 


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.