അഫ്ഗാനിസ്താനില്‍ 55 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആയുധം വച്ചു കീഴടങ്ങിയതായി താലിബാന്‍

അഫ്ഗാനിസ്താനില്‍ 55 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആയുധം വച്ചു കീഴടങ്ങിയതായി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്താനിലെ നംഗര്‍ഹര്‍ പ്രവിശ്യയില്‍ 55 ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആയുധം വച്ചു കീഴടങ്ങിയതായി താലിബാന്‍. പ്രവിശ്യാ തലസ്ഥാനമായ ജലാലാബാദിലുള്ള താലിബാന്‍ ഇന്റലിജന്‍സ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം നംഗര്‍ഹറില്‍ 65 ഐഎസ് തീവ്രവാദികള്‍ സമാന സാഹചര്യത്തില്‍ കീഴടങ്ങിയതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു.

താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം നിരവധി ഐഎസ് ആക്രമണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഓഗസ്റ്റ് 15ന് ശേഷം അഫ്ഗാനില്‍ നടന്നിട്ടുള്ള ഭൂരിഭാഗം ചാവേര്‍ സ്ഫോടനങ്ങള്‍ക്കും പിന്നില്‍ ഐഎസ് ആയിരുന്നു. ഏറ്റവും ഒടുവിലായി ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണം കാബൂള്‍ സൈനിക ആശുപത്രിയിലുണ്ടായതാണ്.

25ഓളം പേരാണ് ആശുപത്രിയിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. അതിന് മുമ്പ് നൂറോളം പേരുടെ ജീവനെടുത്ത ഷിയ പള്ളി ഭീകരാക്രമണവും ഐഎസ് നടത്തിയിരുന്നു.കാബൂളിലെ പ്രധാന സൈനിക ആശുപത്രിയായ സര്‍ദാര്‍ ദാവൂദ് ഖാന്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച ഐഎസ്‌ഐഎസ്-കെ നടത്തിയ ആക്രമണം കുറഞ്ഞത് ഇരുപത്തിമൂന്ന് പേരുടെയെങ്കിലും ജീവന്‍ അപഹരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.