തുരുത്തി: ചങ്ങാട്ട് പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരിക്കുട്ടി ചാക്കോ(85) നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. മൃതസംസ്കാരം പിന്നീട്.
തുരുത്തി ആലഞ്ചേരി കുടുംബാംഗമാണ് മേരിക്കുട്ടി. സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൂത്ത സഹോദരിയാണ്.