മകളുടെ ബിരുദ ദാന ചടങ്ങില്‍ മുഖ്യാതിഥി: സന്തോഷം പങ്കുവച്ച് ആന്റണി രാജു

മകളുടെ ബിരുദ ദാന ചടങ്ങില്‍ മുഖ്യാതിഥി: സന്തോഷം പങ്കുവച്ച് ആന്റണി രാജു

തിരുവനന്തപുരം: മകള്‍ക്ക് ബിരുദ ദാനം നടത്താനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗതാഗത മന്ത്രി ആന്റണി രാജു. തിരുവനന്തപുരം കാരക്കോണത്തെ ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സിഎസ്‌ഐ മെഡിക്കല്‍ കോളജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു ആന്റണി രാജു. ചടങ്ങില്‍ മകള്‍ റോഷ്നി രാജു ഉള്‍പ്പെടെയുള്ളവര്‍ക്ക് മന്ത്രി ബിരുദ ദാനം നിര്‍വഹിച്ചു. ഈ സന്തോഷം ഫേസ്ബുക്കിലൂടെ മന്ത്രി തന്നെയാണ് പങ്കുവെച്ചത്.

ഒരു രക്ഷാകര്‍ത്താവെന്ന നിലയില്‍ നിരവധി തവണ കോളജില്‍ പോയിട്ടുണ്ടെങ്കിലും മുഖ്യാതിഥിയായി എത്തുന്നത് ആദ്യമായിട്ടാണെന്നും മന്ത്രി പറഞ്ഞു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ബിരുദ ദാന ചടങ്ങ്. ഇതിന്റെ ചിത്രവും മന്ത്രി എഫ്ബി പേജില്‍ പോസ്റ്റ് ചെയ്തു.

.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.