ഷാർജ: പ്രശസ്ത എഴുത്തുകാരി സോണിയ റഫീഖിന്റെ പുതിയ കൃതി 'പെൺകുട്ടികളുടെ വീട്' എന്ന നോവൽ പ്രകാശനം എഴുത്തുകാരനും വാദ്യകലാകാരനുമായ മനോജ് കുറൂർ നിർവഹിച്ചു. വായനക്കാരനെ കൃതിയ്ക്കുള്ളിൽ അകപ്പെടുത്തുന്ന അനായാസമായ ഒരു രചനാ കൗശലം ഈ പുസ്തകത്തിലുമുണ്ടെന്ന് മനോജ് കുറൂർ പറഞ്ഞു.
ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം ദിനമായ നവംബർ 7 ഞായറാഴ്ച വൈകിട്ട് 8.00 മണിക്ക് റൈറ്റേഴ്‌സ് ഫോറത്തിൽ നടന്ന പരിപാടിയിൽ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് മാധ്യമ പ്രവർത്തക രശ്മി രഞ്ചൻ പുസ്തക പരിചയം നടത്തി.
