പാകിസ്താന്‍ വിഭജിച്ച് പ്രത്യേക രാജ്യം വേണം:പ്രകടനവുമായി വൈറ്റ് ഹൗസിനു മുന്നില്‍ സിന്ധ് വംശജര്‍

പാകിസ്താന്‍ വിഭജിച്ച് പ്രത്യേക രാജ്യം വേണം:പ്രകടനവുമായി വൈറ്റ് ഹൗസിനു മുന്നില്‍ സിന്ധ് വംശജര്‍

വാഷിംഗ്ടണ്‍: പാകിസ്താന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധം അരങ്ങേറി. പാക് സിന്ധ് വംശജരാണ് തങ്ങള്‍ക്ക് പ്രത്യേക രാജ്യവും ഭരണ സംവിധാനവും വേണമെന്ന ആവശ്യവുമായി പ്രതിഷേധിക്കുന്നത്. സിന്ധിലെ മൊജാഹി റുകളുടെ രക്ഷയ്ക്കായി അന്താരാഷ്ട്ര കോടതി ഇടപെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പാകിസ്താനില്‍ നിന്ന് രക്ഷപെട്ട് ലണ്ടനിലും അമേരിക്കയിലും അഭയം തേടിയ മുത്താഹിദ ഖ്വാമി മൂവ്മെന്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.പാകിസ്താനിലെ കോടതി കറാച്ചിയിലെ മൊജാഹിറുകളുടെ ആസ്ഥാന മന്ദിരമായ നസ്ല ടവറും ആരാധനാലയങ്ങളും തകര്‍ക്കാന്‍ നല്‍കിയ ഉത്തരവ് ഒരു ജനതയോട് കാണിക്കുന്ന അനീതിയാണെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചു.

സിന്ധ് പ്രവിശ്യയോട് പാകിസ്താന്‍ നടത്തുന്ന നിഷേധാത്മക നിലപാടുകള്‍ പ്രതിപക്ഷ കക്ഷികള്‍ നിരന്തരം ഉയര്‍ത്തിവരുന്നു. ഒപ്പം ദാരിദ്ര്യവും കുടിവെള്ള ക്ഷാമവും മനുഷ്യക്കടത്തും മതപരിവര്‍ത്തനങ്ങളും ബ്രിട്ടനിലെ മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര മാദ്ധ്യമപ്രവര്‍ത്തകരും വെളിച്ചത്തുകൊണ്ടുവന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.