വാഷിംഗ്ടണ്‍:അമേരിക്കയിലെ മൂന്ന് സര്‍വ്വകലാശാലകളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതായി പോലീസ്.
എങ്കിലും യുദ്ധകാലാടി സ്ഥാനത്തില്‍ ഒഴിപ്പിക്കല്‍ നടത്തി. കൊളംബിയ, കോര്‍ണല്‍, ബ്രൗണ്‍ എന്നീ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളേയും ജീവനക്കാരേയുമാണ് അടിയന്തിരമായി ഒഴിപ്പിച്ച് പരിശോധന നടത്തിയത്.
വിശാലമായ ക്യാമ്പസ്സിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും പരിശോധിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സുരക്ഷാ സേനകള്‍ പൂര്‍ത്തിയാക്കിയത്.
തിരച്ചില്‍ തുടരുന്നതിനാല്‍ വിദ്യാര്‍ത്ഥികളാരും സര്‍വ്വകലാശാലകളിലേക്ക് എത്തരുതെന്ന മുന്നറിയിപ്പ് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് നല്‍കിയിരുന്നു. എയില്‍ സര്‍വ്വകലാശാലയിലും പോലീസ് തിരച്ചില്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.അതേസമയം ഭീഷണി വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്്.