ലണ്ടന്‍: കോവാക്‌സിന് അംഗീകാരം നല്‍കി യുകെ. കോവാക്സിന്‍ എടുത്തവര്‍ക്ക് നവംബര്‍ 22ന് ശേഷം യുകെയില്‍ പ്രവേശിക്കുന്നതിന് ക്വാറന്റീന്‍ ആവശ്യമില്ല. കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതു പിന്നാലെയാണ് യുകെയുടെ നടപടി. ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്‌സിന്‍ 70 ശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
രാജ്യം അംഗീകാരം നല്‍കിയ വാക്‌സീനുകളുടെ പട്ടികയില്‍ കോവാക്‌സിനും ഉള്‍പ്പെടുത്തുമെന്ന് യു കെ അറിയിച്ചു. നവംബര്‍ 22 മുതല്‍ കോവാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് യുകെയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ അലക്‌സ് എല്ലിസ് ട്വിറ്ററില്‍ പ്രതികരിച്ചു. നവംബര്‍ 22ന് പുലര്‍ച്ചെ നാല് മണി മുതലാണു മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.