ഇന്നു മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

 ഇന്നു മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കൊച്ചി: ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഇന്ധന വില കുതിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയില്‍ തീരുമാനം.

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയത്ത് നടന്ന രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്. ഈ മാസം 18നകം ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ബസ് ഉടമകളുമായി ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.