മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം; ഐജി ലക്ഷ്മണയ്ക്കെതിരെ നടപടിക്ക് ക്രൈം ബ്രാഞ്ചിന്റെ ശുപാര്‍ശ

മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം; ഐജി ലക്ഷ്മണയ്ക്കെതിരെ നടപടിക്ക് ക്രൈം ബ്രാഞ്ചിന്റെ ശുപാര്‍ശ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഐജി ലക്ഷ്മണക്കെതിരെ സര്‍ക്കാര്‍ നടപടിക്ക് ശുപാര്‍ശ. ലക്ഷ്മണക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ഐജിയുടെ ഭാഗത്ത് നിന്ന് പൊലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയുണ്ടായതായി റിപ്പോര്‍ട്ടില്‍പറയുന്നു. ഐജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കേണ്ടത്.

മോന്‍സണുമായി ഐജി സംസാരിച്ചതിന്റെ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മറ്റു ചില തട്ടിപ്പു കേസുകളിലും ലക്ഷ്മണക്കെതിരെ പരാതി നിലവിലുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.