ദുബായ്: രാജ്യത്തുടനീളം തണുത്ത കാലാവസ്ഥയായിരിക്കും വരും മണിക്കൂറുകളില്‍ അനുഭവപ്പെടുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പലയിടത്തും മഴ ലഭിച്ചേക്കാം. ചൊവ്വാഴ്ച രാത്രി അബുദബിയുടെ വിവിധ ഭാഗങ്ങളില്‍ ചാറ്റല്‍ മഴ പെയ്തു. മുഹമ്മദ് ബിന്‍ സയ്യീദ് സിറ്റിയില്‍ ചാറ്റല്‍ മഴയാണ് കിട്ടിയതെങ്കില്‍ സദീയത്ത് ഐലന്‍റിലേക്കുളള ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് റോഡില്‍ സാമാന്യം ഭേദപ്പെട്ട രീതിയിലാണ് മഴ പെയ്തത്.അബുദബി കോർണിഷിലും സാമാന്യം നല്ല മഴ പെയ്തു.
ബുധനാഴ്ചയും വിവിധ ഇടങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.