വിരമിച്ചവ‍ർക്ക് വിസ നല്‍കാന്‍ യുഎഇ, ആർക്കൊക്കെ കിട്ടും?

വിരമിച്ചവ‍ർക്ക് വിസ നല്‍കാന്‍ യുഎഇ, ആർക്കൊക്കെ കിട്ടും?

ദുബായ്: ജോലിയില്‍ നിന്നും വിരമിച്ച യുഎഇയിലെ താമസക്കാർക്ക് വിസ അനുവദിക്കാനുളള യുഎഇ ഭരണകൂടത്തിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവാസികള്‍. പ്രായ പരിധി കഴിഞ്ഞ് ജോലിയില്‍ നിന്ന് വിരമിക്കുന്നവ‍ർക്ക് യുഎഇയില്‍ നിന്ന് മടങ്ങേണ്ട സാഹചര്യമാണുണ്ടായിരുന്നത്. എന്നാല്‍ താമസ വിസയുമായി ബന്ധപ്പെട്ട ഈ നിബന്ധനകളില്‍ ഇളവു നല്‍കുന്നതിന്‍റെ ഭാഗമായാണ് വിരമിച്ചവർക്ക് വിസ നല്‍കാന്‍ യുഎഇ തീരുമാനിച്ചത്. ഇതോടെ വിവിധ വിഭാഗങ്ങളില്‍ പെട്ടവർക്ക് വിസ ലഭിക്കും.

യോഗ്യതകള്‍

• ഒരുമില്ല്യണ്‍ ദിർഹത്തിന്‍റെ സ്ഥാവരജംഗമ വസ്തുക്കളുണ്ടായിരിക്കണം (എല്ലാ എമിറേറ്റിലേതും ഉള്‍പ്പടെ മതിയാകും)

• ഒരു മില്ല്യണ്‍ ദിർഹത്തില്‍ കുറയാത്ത ബാങ്ക് ഡെപോസിറ്റ്

• 1,80,000 ദിർഹത്തില്‍ കുറയാത്ത വാർഷിക വരുമാനം ഉണ്ടായിരിക്കണം

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ പ്രഖ്യാപനം നടത്തിയത്. എല്ലാവരേയും യുഎഇയിലേക്ക് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും എക്സ്പോ 2020 യില്‍ വച്ച് നടന്ന മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.