ദുബായ്: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈയിലേക്കുളള വിമാനസർവ്വീസുകള്‍ റദ്ദാക്കി എമിറേറ്റ്സ് എയർലൈന്‍സ്. ഇന്നും നാളെയുമുളള (നവംബർ 10-11) വിമാനസർവ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഇന്ന് ദുബായില്‍ നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന ഇകെ 542, നാളെ ചെന്നൈയില്‍ നിന്നും ദുബായിലേക്ക് വരാനിരുന്ന ഇകെ 543, നാളെ ദുബായില്‍ നിന്നും ചെന്നൈയിലേക്ക് പോകാനിരുന്ന ഇകെ 544, നാളെ ചെന്നൈയില്‍ നിന്നും ദുബായിലേക്ക് വരാനിരുന്ന ഇകെ 545 സർവ്വീസുകളാണ് റദ്ദാക്കിയതെന്നും കമ്പനി അറിയിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് ബുക്കിംഗ് ഏജന്‍റുമായി ബന്ധപ്പെട്ട് റീ ബുക്ക് ചെയ്യാമെന്നും എമിറേറ്റ്സ് അറിയിച്ചു.