ജോലി ഒഴിവ്, 5000 ദി‍ർഹം ശമ്പളത്തില്‍ സെയില്‍സ് ഓഫീസർമാരെ നിയമിക്കാന്‍ ബാങ്ക്

ജോലി ഒഴിവ്, 5000 ദി‍ർഹം ശമ്പളത്തില്‍ സെയില്‍സ് ഓഫീസർമാരെ നിയമിക്കാന്‍ ബാങ്ക്

ദുബായ്: യുഎഇയിലെ പ്രമുഖ ബാങ്കിലേക്ക് 5000 ദി‍ർഹം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി സെയില്‍സ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാദേശിക മാധ്യമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുളളത്. ക്രെഡിറ്റ് കാർഡ് മേഖലയിലാണ് ഒഴിവുളളത്. സമാന മേഖലയില്‍ ഒരു വർഷത്തെ പ്രവ‍ൃത്തി പരിചയം ആവശ്യമാണ്. സംഭാഷണമികവും ഹൈസ്കൂള്‍ ഡിപ്ലോമ, ബിരുദം ഇവയിലേതെങ്കിലുമോ ഉണ്ടായിരിക്കണം. സ്വന്തം രാജ്യത്ത് പ്രവർത്തന പരിചയമുളളവർക്കും അപേക്ഷ നല്‍കാം.

അടുത്ത വാരം നടക്കുന്ന വാക്ക് ഇന്‍ ഇന്‍റർവ്യൂവില്‍ യോഗ്യതയുളളവകർക്ക് പങ്കെടുക്കാമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. 14 മുതല്‍ 18 വരെ ദുബായ് ദേര, പോ‍ർട് സയ്യീദ് അല്‍ മസാവൂദ് ടവർ 2 വിലെ ഓഫീസ് നമ്പർ 2 ലാണ് അഭിമുഖ പരീക്ഷ നടക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.