സ്വര്‍ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മലയാളി എയര്‍ ഹോസ്റ്റസ് പിടിയില്‍

സ്വര്‍ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മലയാളി എയര്‍ ഹോസ്റ്റസ് പിടിയില്‍

കരിപ്പൂര്‍: വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലയാളി എയര്‍ഹോസ്റ്റസ് പിടിയില്‍. എയര്‍ഹോസ്റ്റസായ മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യാണ് പിടിയിലായത്. 99 ലക്ഷം രൂപയുടെ സ്വര്‍ണം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ എയര്‍ഹോസ്റ്റസായിരുന്നു ഷഹാന. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

2.4 കിലോഗ്രാം സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് 2.054 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണ മിശ്രിതം പിടികൂടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.