ഷാർജ: റഹ് മാൻ തിരുനെല്ലൂർ എഴുതിയ 'ആൻ മരിയ എന്ന പെൺകുട്ടിയും സേവിയോ മാഞ്ഞു രാനും ' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ, ഷാർജ ഇൻഡ്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ. പി.ജോൺസൺ, എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷാബു കിളിത്തട്ടിലിന് നൽകി പ്രകാശനം ചെയ്തു. ഒ. ആശോക് കുമാർ , വെള്ളിയോടൻ, മഹേഷ് പൗലോസ് എന്നിവർ സംബന്ധിച്ചു.