പാരിസ് : ഫ്രഞ്ച് നഗരമായ ലിയോണിലെ ഓർത്തഡോക്സ് പള്ളിയിൽ ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 4 മണിയോടെ പള്ളി അടച്ചു കൊണ്ടിരുന്ന ഗ്രീക്കുകാരനായ ഓർത്തഡോക്സ് പുരോഹിതനു നേരെ അക്രമി രണ്ടു തവണ വെടിയുതിർത്തു. അക്രമി ഓടി രക്ഷപ്പെട്ടു . വെടിവയ്പിൽ പുരോഹിതന് ഗുരുതരമായി പരിക്കേറ്റു. നൈസിലെ പള്ളി ആക്രമണത്തിന് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് ഈ ആക്രമണം ഉണ്ടായത് .
ഫ്രാൻസിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട് . വിദേശത്തുള്ള എല്ലാ ഫ്രഞ്ച് പൗരന്മാർക്കും മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ അറിയിച്ചു .
ഫ്രാൻസ് വെള്ളിയാഴ്ച രണ്ടാമത്തെ കൊറോണ വൈറസ് ലോക്ക് ഡൗണിലേക്ക് കടന്നെങ്കിലും തിങ്കളാഴ്ച വരെ സർക്കാർ ആരാധനാലയങ്ങൾക്ക് ഇളവ് നൽകിയിരുന്നു .ഞായറാഴ്ച ക്രിസ്ത്യൻ ഓൾ സെയിന്റ്സ് ഡേ ആഘോഷിക്കാൻ വേണ്ടിയായിരുന്നു ഇളവുകൾ.