കരിമരുന്നുമായി വിമാന യാത്രയ്‌ക്കെത്തിയ മലയാളി പിടിയില്‍

കരിമരുന്നുമായി വിമാന യാത്രയ്‌ക്കെത്തിയ മലയാളി പിടിയില്‍

കൊച്ചി: ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന കരിമരുന്ന് സാധനങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരൻ വെട്ടിലായി. സെക്യൂരിറ്റി പരിശോധനയിൽ ഇവ പിടിക്കപ്പെട്ടതോടെ യാത്ര മുടങ്ങി.

ഇന്നലെ ഷാർജയിലേക്കു പോകാനെത്തിയ തൃശൂർ ചാവക്കാട് സ്വദേശി അർഷാദ് (48) ആണു പിടിയിലായത്. കരിമരുന്നു സാധനങ്ങൾ ബന്ധുക്കളിലാരോ അറിയാതെ ബാഗിൽ എടുത്തു വച്ചതാണെന്നു പറയുന്നു. എന്നാൽ വിമാനയാത്രയിൽ സ്ഫോടക വസ്തു കൈവശം വച്ചതിന്റെ പേരിൽ കേസ് രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.