പത്തനംതിട്ട: ജില്ലയിലെ കോന്നി- കൊക്കാത്തോട് മേഖലയില്‍ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കൊക്കാത്തോട് ഒരു ഏക്കര്‍ പ്രദേശത്തെ നാല് വീടുകളില്‍ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ മറ്റിപ്പാര്‍പ്പിച്ചു തുടങ്ങി.
അരുവാപ്പുരം പഞ്ചായത്തിന്റെ ഭാഗമാണ് കൊക്കാത്തോട്. ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള ഒരേയൊരു സഞ്ചാര മാര്‍ഗമായ കടത്തുവള്ളം ഉള്‍പ്പടെ ഒഴുകിപ്പോയി. വയക്കരയിലെ പല ചെറിയ അരുവികളിലും വെള്ളപ്പൊക്കമുണ്ടായി. അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു.