ദുബായ്: രാജ്യത്തുടനീളമുളള പളളികളില്‍ നാളെ മഴയ്ക്കായുളള പ്രാർത്ഥനകള്‍ നടക്കും. രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ ആഹ്വാനപ്രകാരമാണ് പ്രത്യേക പ്രാർത്ഥന നടക്കുന്നത്. അബുദബിയില്‍ 12 മണിക്കും, ദുബായില്‍ 11.56 നും ഷാർജയില്‍ 11.55 നുമാണ് പ്രാർത്ഥന നടക്കുക.
മറ്റിടങ്ങളിലെ സമയക്രമം
അജ്മാന്‍ 11.54
ഉമ്മുല്‍ ഖുവൈന്‍ 11.54
റാസല്‍ ഖൈമ 11.53
ഫുജൈറ 11.51
ഖോർ ഫക്കാന്‍ 11.51
അലൈന്‍ 11.54
അല്‍ ദഫ്ര 12.02
ഇതാദ്യമായല്ല യുഎഇയില്‍ മഴയ്ക്കായുളള സമൂഹപ്രാർത്ഥന നടക്കുന്നത്. 2020,2017,2014,2011,2010 വർഷങ്ങളിലും പ്രാർത്ഥന നടന്നിരുന്നു.