തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. രജിസ്‌ട്രേഷന്‍ നടത്തുന്ന സ്ഥലങ്ങളില്‍ നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ വില നിര്‍ണയ ചുമതലയിലടക്കം ക്രമക്കേട്. വിവിധ ഓഫീസുകളില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണവും പാലക്കാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് രണ്ട് കുപ്പി മദ്യവും കണ്ടെടുത്തു.
ആധാരമെഴുത്തുകാര്‍ എഴുത്ത് കൂലിക്ക് പുറമേ ഇടപാടുകാരില്‍ നിന്നും അധികമായി 1000 മുതല്‍ 5000 രൂപ വരെ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് വീതം വച്ച് നല്‍കുന്നതിന് വാങ്ങുന്നതായും കണ്ടെത്തി. ഈ തുക അതത് ദിവസം ഉച്ച കഴിഞ്ഞ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി വിതരണം നടത്തുന്നുവെന്നാണ് കണ്ടെത്തല്‍.