മണ്ണാര്‍ക്കാട്: മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി രണ്ട് പേര് അറസ്റ്റില്‍. മണ്ണാര്‍ക്കാട് പൊലീസാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഫൈസല്‍ (25), ചങ്ങലീരി പാലക്കുളം വീട്ടില്‍ നിഷാദ് (25) എന്നിവരാണ് പിടിയിലായത്.
യുവാക്കളില്‍ നിന്ന് നാല് ഗ്രാം മയക്കു മരുന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. കുന്തിപ്പുഴയില്‍ വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ സിന്തറ്റിക് മയക്കു മരുന്നായ എം.ഡി.എം.എയുമായി പിടിയിലായത്.
മണ്ണാര്‍ക്കാട് എസ്.ഐ.കെ.ആര്. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിലെത്തിയ യുവാക്കളെ പിടികൂടിയത്. അറസ്റ്റിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ റിമാന്‍ഡ് ചെയ്തു.