അയര്‍ലണ്ടില്‍ ഇന്ത്യന്‍ യുവതിയും രണ്ട് മക്കളും മരിച്ച നിലയില്‍

 അയര്‍ലണ്ടില്‍  ഇന്ത്യന്‍ യുവതിയും രണ്ട് മക്കളും മരിച്ച നിലയില്‍

ഡബ്ലിന്‍: ഇന്ത്യക്കാരിയായ അമ്മയേയും രണ്ട് മക്കളെയും അയര്‍ലണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ബെംഗളൂരുവില്‍ നിന്നുള്ള സീമ ബാനു (37), മകള്‍ അസ്ഫിറ റിസ (11), മകന്‍ ഫൈസാന്‍ സയീദ് (6) എന്നിവരാണു മരിച്ചത്.

ഇവരുടെ മരണം കൊലപാതകമാണൊയെന്ന് അധികൃതര്‍ സംശയിക്കുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ വ്യക്തത വരൂ എന്നാണ് അധികൃതരുടെ നിലപാട്. കൊലപാതകമെന്നാണു പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഉടന്‍ റിപ്പോര്‍ട്ട് കിട്ടുമെന്നും അയര്‍ലന്‍ഡ് പൊലീസായ ഗാര്‍ഡ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.